മുസ്ലീം വനിതകളെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയതിനെ വിമർശിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം മുസ്ലീം ലീഗിനെതിരെ പരോക്ഷ വിമർശനം ഉയർത്തുന്നത്. ......
ചൈനീസ് സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ പുതിയ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ ഉപഭോക്തൃ വിപണിയിലെ (റീട്ടെയിൽ സെയിൽസ്) വളർച്ച 1.3 ശതമാനമായി കൂപ്പുകുത്തി, ഒക്ടോബറിലെ 2.9 ശതമാനത്തിൽ നിന്നുള്ള വലിയ ഇടിവാണിത്. ......
മണ്ണാർക്കാട് നഗരസഭാ തിരഞ്ഞെടുപ്പിൽ കുന്തിപ്പുഴ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. നഗരസഭയിലെ ചില വാർഡുകളിൽ ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സിപിഎം സഹകരിച്ചെന്ന ജനകീയ മതേതരമുന്നണിയുടെ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വാർഡിലെ സിപിഎമ്മിന്റെ ദയനീയ പരാജയം കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ഫിറോസ് ഖാന് ലഭിച്ച ഏക വോട്ട് താനാണ് രേഖപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി സിപിഎം കുളർമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗമായ ഹനീഫ രംഗത്തെത്തിയതോടെ വിവാദം കൂടുതൽ ശക്തമാകുകയാണ്.
ബ്രാഞ്ചിലെ പാർട്ടി അംഗങ്ങൾ പോലും എൽഡിഎഫിന് വോട്ട് ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. സാധാരണയായി വാർഡിൽ എൽഡിഎഫിന് 120ഓളം വോട്ടുകൾ ലഭിക്കാറുണ്ടായിരുന്നുവെന്നും, ഇത്തവണ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് ലഭിച്ച 179 വോട്ടുകൾ പാർട്ടി വോട്ട് മറിച്ചതിന്റെ സൂചനയാണെന്നും ഹനീഫ പറഞ്ഞു. ......
ദോഹ:ഖത്തർ ദേശീയ ദിന പുരസ്കാരവും (National Day Award) സ്ഥാപക പുരസ്കാരവും (Founder’s Prize) ഉൾപ്പെടെ അൽ റയ്യാൻ ഗ്രാസ് ട്രാക്കിൽ നടന്ന ഒൻപത് റേസുകളിലെ വിജയികളെ കായിക–യുവജന കാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി കിരീടമണിയിച്ചു. ഖത്തർ റേസിംഗ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് വൈസ് ചെയർമാൻ റാഷിദ് ബിൻ നാസർ ബിൻ സരീ അൽ കാബി ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദേശീയ ദിനത്തിനായുള്ള എട്ടാം റേസിലും സ്ഥാപക പുരസ്കാരത്തിനായുള്ള ഒൻപതാം റേസിലും വത്നാൻ റേസിങ് ഇരട്ടവിജയം സ്വന്തമാക്കി. ......
ദോഹ:2024–2025 കാലയളവിൽ നിർമ്മിച്ച ഫോർഡ് മുസ്റ്റാങ് വാഹനങ്ങൾ റിക്കാൾ ചെയ്യുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഫോർഡ് വാഹനങ്ങളുടെ അധികൃത ഡീലറായ അൽമാന മോട്ടോഴ്സുമായി സഹകരിച്ചാണ് നടപടി.
വാഹനത്തിന്റെ ബോഡി കൺട്രോൾ യൂണിറ്റിലേക്ക് വെള്ളം കയറാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് റിക്കാൾ. ......
ദോഹ:ഈ ചിരി തുടരും ഈ ചിരി പടരും എന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്ഗാനമല്ല
പോറ്റിയേ... കേറ്റിയെ എന്നു തുടങ്ങുന്ന
ഖത്തർ പ്രവാസിയായ
ജി.പി.കുഞ്ഞബ്ദുല്ലയുടെ
പാരഡിവരികളിലെഈണങ്ങളിലേയ്ക്കാണ്
വോട്ടൊഴുകിയത്. ......
പ്രാതൽ കൂടിക്കാഴ്ചകളൊക്കെ നടന്നെങ്കിലും കർണാടകത്തിലെ നേതൃമാറ്റ ചർച്ച കെട്ടടങ്ങിയിട്ടില്ല. അടുത്ത വർഷം ജനവരി ആറിനോ ഒമ്പതിനോ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് രാമനഗര എംഎൽഎ എച്ച് എ ഇക്ബാൽ പ്രവചിച്ചു. ......
ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ള ചൂണ്ടിക്കാട്ടി പാർലമെന്റിന് മുന്നിൽ യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ പുറത്തിറങ്ങിയ പാരഡി ഗാനം ആലപിച്ചായിരുന്നു കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. ......
ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) പ്രത്യേക ശമ്പള കൈമാറ്റ ക്യാമ്പയിൻ ആരംഭിച്ചു. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിലൂടെ ശമ്പളം QIBയിലേക്ക് കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ക്യാമ്പയിൻ കാലയളവിൽ ശമ്പളം QIBയിലേക്ക് മാറ്റുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് 18,000 അബ്ഷർ റിവാർഡ് പോയിന്റുകൾ, ആദ്യ വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് കാർഡ്, കൂടാതെ ബാധ്യതകൾ QIBയിലേക്ക് മാറ്റുമ്പോൾ മത്സരാധിഷ്ഠിത ലാഭനിരക്ക് ലഭിക്കും. ......
കൊച്ചി: പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ കൃതികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന് ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ മോക്ക ആര്‍ട്ട് കഫേയില്‍ ഇന്ന് ആരംഭിച്ച പ്രദര്‍ശനം പ്രശസ്ത ക്യൂറേറ്ററും സാംസ്കാരിക ആര്‍ക്കൈവിസ്റ്റുമായ ഇന പുരി ക്യൂറേറ്റ് ചെയ്യുന്നു.
1997 ല്‍ ശ്രീ അശോക് വര്‍മ്മ സ്ഥാപിച്ച ആര്‍ഡി ഫൗണ്ടേഷന് മൂന്ന് പതിറ്റാണ്ടിലേറെയായി, സര്‍ഗ്ഗാത്മകത, വിമര്‍ശനാത്മക അന്വേഷണം, സാംസ്കാരിക ഇടപെടല്‍ എന്നിവ വളര്‍ത്തിയെടുത്തു. ......